ധർമ്മശാല എൻജിനീയറിങ് കോളേജിന് സമീപം ലോട്ടറി വില്പന നടത്തുന്ന ബക്കളം മൈലാട് സ്വദേശി ഷീമയുടെ ലോട്ടറി സ്റ്റാൾ സാമൂഹ്യവിരുദ്ധർ താഴിട്ട് പൂട്ടി .തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ഷീമ. ശനിയാഴ്ച രാത്രി 9 മണിയോടെ തന്റെ ലോട്ടറിസ്റ്റാൾ താഴിട്ട് പൂട്ടി ഷീമ വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാവിലെ ലോട്ടറിസ്റ്റാൾ തുറക്കാനായി എത്തിയപ്പോഴാണ് വേറൊരു താഴിട്ട് ലോട്ടറിസ്റ്റാൾ പൂട്ടിയത് ഷീമ കണ്ടത്. ഉടൻതന്നെ ഷീമ പോലീസിൽ പരാതി നൽകി. പിന്നീട് ലോട്ടറി അസോസിയേഷൻ ഭാരവാഹികൾ എത്തി പൂട്ട് അറുത്തു മാറ്റുകയായിരുന്നു. സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിൽ എന്നാണ് നിഗമനം.
Cruelty to lottery vendor: Anti-social elements storm lottery stall and lock it down